കടലിൽ മീൻപിടിത്തത്തിനിടയിൽ വള്ളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

കടലിൽ മീൻപിടിത്തത്തിനിടയിൽ വള്ളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ബീമാപള്ളിക്ക് സമീപം ആസാദ് നഗർ സ്വദേശിയായ എം.എസ്. ഹംസ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വിഴിഞ്ഞം ലൈറ്റ് ഹൗസ് ബീച്ചിൽനിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. ബീമാപള്ളി സ്വദേശി അസീബ് ഖാന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ അയൽവാസികളായ പത്ത് തൊഴിലാളികളോടൊപ്പമാണ് വിഴിഞ്ഞത്ത് നിന്ന് ഹംസ മീൻപിടിത്തത്തിനായി പുറപ്പെട്ടത്. കടലിൽ വല വീശിയ ശേഷം വള്ളത്തിൽ നിൽക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ വല വലിച്ച് വള്ളത്തിൽ കയറ്റുകയും കരയിലുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് കരയിലെത്തിച്ച് ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button