തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി….

തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളർത്തുമീനിന് തീറ്റ കൊടുക്കാൻ അഞ്ചു പേർ ചേർന്ന് ബോട്ടിൽ കോൾപാടത്തേക്ക് പോയതായിരുന്നു. മൂന്നുപേർ നീന്തിക്കയറി. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കാണാതായവർക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.



