ദിവസേന ഏഴ് കോടിയിലധികം രൂപ സാധാരണക്കാരായ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തുന്നു…മന്ത്രി സി.പി ജോൺ…

യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി കെഎസ്ആർടിസിക്ക് വരുമാന ബാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ സ്ത്രീകളുടെ കുടുംബ ബജറ്റിനെ അത് വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് പ്രതിദിനം 10 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിലത് 15 ലക്ഷമായി ഉയർന്നു. ഇതുവഴി കെഎസ്ആർടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്നുണ്ട്.

എങ്കിലും സാമ്പത്തികമായ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ ദിവസേന ഏഴ് കോടിയിലധികം രൂപ സാധാരണക്കാരായ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Back to top button