‘ഇൻഡിഗോ ചതിച്ചു’; പിണറായിയുടെ യാത്ര മുടങ്ങി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും അദ്ദേഹത്തിന് ഇൻഡിഗോ വിമാനത്തിൽ കയറാനായില്ല. ലോഞ്ചിലിരുന്ന പിണറായി വിജയന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം. പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ ഡൽഹി എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി കോഴിക്കേട്ടേക്ക് മടങ്ങാൻ മറ്റൊരുവിമാനത്തിനായി കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

പിബി യോഗം ഒന്നരയക്ക് കഴിഞ്ഞതെങ്കിലും കേരള നേതാക്കൾ യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ മടങ്ങിയിരുന്നു. നേരത്തെ ഇൻഡിഗോ സർവീസിന്റെ കെടുകാര്യസ്ഥത സിപിഎം നേതാവ് ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. സമയത്ത് വീട്ടിൽ എത്തണമെങ്കിൽ മറ്റ് സർവീസുകൾ ആശ്രയിക്കേണ്ടിവരുമെന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

Related Articles

Back to top button