‘മോളിവുഡ് ടൈംസ്’ സിനിമ സെന്‍സര്‍ വിവാദം; നിര്‍മാതാവ് ആഷിഖ് ഉസ്മാനെ ചാദ്യം ചെയ്ത് പോലീസ്

മോളിവുഡ് ടെെംസ്’ എന്ന സിനിമയിലെ സെന്‍സര്‍ ചെയ്ത ഭാഗങ്ങൾ ഒഴിവാക്കാതെ അതേപടി തിയേറ്ററിൽ പ്രദർശിപ്പിച്ച സംഭവത്തിൽ സിനിമയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാനെ പോലീസ് ചോദ്യം ചെയ്തു. തിരുവല്ലം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് നിർമ്മാതാവിനെ ചോദ്യം ചെയ്തത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയെന്ന പരാതിയില്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിബിഎഫ്സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് റീജിയണല്‍ ഓഫിസര്‍ നല്‍കിയ പരാതിയിന്മേലായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവിനും സംവിധായകനുമെതിരെ തിരുവല്ലം പോലീസ് കേസടുത്തത്.



