ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി….പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ…

വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടിപി മുരളിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദ്യാഗാർഥികളെ തട്ടിപ്പിനിരയാക്കിയെന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു.

കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി എന്നിവരുടെ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

Related Articles

Back to top button