‘സ്റ്റെയിൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോൺഗ്രസ് നേതാവ്

സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. വസന്ത് സിറിയക്. ‘എസ്എഫ്ഐ’ എന്ന ചുരുക്കപ്പേരിനെ ‘Stainless Blade Federation of India’ (സ്റ്റെയിൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നാണ് വസന്ത് വിശേഷിപ്പിച്ചത്.കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ എസ്എഫ്ഐയും സിപിഎം നേതൃത്വവും ശക്തമായി പ്രതികരിക്കുകയും ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു.എന്നാൽ, സമരത്തിനെത്തിയ ചില എസ്എഫ്ഐ പ്രവർത്തകരുടെ കൈവശം ബ്ലേഡ് ഉള്ളതായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്എഫ്ഐയുടെ പേരിന് പുതിയൊരു വ്യാഖ്യാനം നൽകിക്കൊണ്ട് വിമർശനം കടുപ്പിച്ചത്.

Related Articles

Back to top button