ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക് ഹോൾഡേഴ്സ് നൽകിയ നിവേദനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ നൽകണമെന്ന് നിർദേശം.ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.



