ഹരിപ്പാട് ഗുണ്ടാ നേതാവിന്റെ വാടകവീട്ടിൽ പൊലീസ് റെയ്ഡ്, കണ്ടെടുത്തത്, പ്രതി ഒളിവിൽ

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് നടുവട്ടത്ത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് ഹരിപ്പാട് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഏകദേശം 45 കിലോയോളം തൂക്കം വരുന്ന നിരോധിത അംബർഗ്രിസ് കണ്ടെടുത്തത്. പ്രദേശത്തെ ഒരു വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്. ഗുണ്ടാ നേതാവാണ് നിതീഷ്.



