പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി…

പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ചത്. മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശപ്രത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങി വരികയായിരുന്ന സംഘത്തില്‍ പെട്ട യുവാവാണ് അപകടത്തില്‍പ്പെട്ടത്. കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. അഴീക്കല്‍ തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ്ഗാര്‍ഡുകള്‍ എന്നിവര്‍ മൂന്ന് ബോട്ടുകളിലായി രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കൂടെ തിരയില്‍പ്പെട്ട മനോജിനെ ലൈഫ്ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.

Related Articles

Back to top button