കാഫിർ സ്ക്രീൻ ഷോട്ട്റി…പൊലീസിനോട് തുറന്നുപറഞ്ഞ് ‘പാർട്ടിയുടെ സൈബർ പോരാളി’

കോഴ്ക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കർ ഫോണിലെ തെളിവുകൾ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനിൽ എത്തിയതോടെ. മുൻ അന്വേഷണത്തിൽ റിബേഷിനെ ചോദ്യം ചെയ്തതതോടെ അടുത്തത് താനെന്ന് ജിതിൻ കരുതി, ഇതോടെ സ്വന്തം ഫോണിലെ വിവരങ്ങൾ മായ്ച്ച് റീ സെറ്റ് ചെയ്യുകയായിരുന്നു. ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതി നേരത്തേയും സമാനമായ വ്യജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് വ്യാജ പ്രചാരണം നടത്തിയത്. പാർട്ടിയുടെ സജീവ സൈബർ പോരാളി കൂടിയാണ് ജിതിൻ. നിലവില്‍ ഇയാൾ വീണ്ടും ജാമ്യപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യപേക്ഷ നാളെ വടകര കോടതി പരിഗണിക്കും. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചിട്ടുണ്ട്.

Related Articles

Back to top button