ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു….സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ആക്രമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠന് ചികിത്സയിലാണ്.മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്,അശ്വിന്, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
കുടുംബപരമായ തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മണികണ്ഠന്റെ ഇടത് കൈക്കാണ് വെട്ടേറ്റത്. മൂന്ന് പേര് ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്റെ മൊഴി.



