ഹരിപ്പാട് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം…

ഹരിപ്പാട്: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കാർത്തികപ്പള്ളി മഹാദേവികാട് വയൽവാരം വീട്ടിൽ സന്തോഷ് സിനിമോൾ ദമ്പതികളുടെ മകൻ ആദിത്യൻ (22 )ആണ് മരണമടഞ്ഞത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയോടെ മുട്ടം ചൂണ്ടുപ ലക ജംഗ്ഷന് കിഴക്കുവശമായിരുന്നു അപകടം. മാവേലിക്കര ഭാഗത്തുനിന്നും വന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ഉടൻതന്നെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button