വീട്ടിൽ പോകാൻ കൈകൂപ്പി അപേക്ഷിച്ചിട്ടും അനുമതി നിഷേധിച്ചു; വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ്

വീട്ടിലേക്ക് മടങ്ങാനായി കൈകൂപ്പി അപേക്ഷിച്ച വിദ്യാർഥികൾക്ക് പോലും ബസിൽ കയറാൻ അവസരം നിഷേധിച്ച സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി. വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ജോയിന്റ് ആർടിഒ അറിയിച്ചു. കൂടാതെ നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബസിന്റെ പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസും കൈമാറി.



