പി എം ശ്രീ…ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല…മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയിലേക്ക് പോകുന്ന തരത്തില്‍ ഒരു നിലപാടും കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എസ്എസ്‌കെ ഫണ്ട് ലഭിക്കാന്‍ താത്ക്കാലികമായി ഉണ്ടാക്കിയ സംവിധാനമായിരുന്നു. പി എം ശ്രീ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button