ശബരിമല സ്വർണക്കൊള്ള; ‘പാളിയാൽ വീണ്ടും അന്വേഷണം’ , ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്,മന്ത്രി കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.



