ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി സർക്കാർ ഉത്തരവ്സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് അടിയന്തര അഴിച്ചുപണി.

ഹെൽത്ത് സർവീസ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥാനത്തുനിന്ന് മാറ്റി. പകരം നിലവിലെ അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ഡോ. വി.മീനാക്ഷിക്ക് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി ഉത്തരവിറങ്ങി. സ്ഥാനചലനം ലഭിച്ച ഡോ. കെ.ജെ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിനിടെ ഡയറക്ടർ ഡോ. റീന 15 ദിവസത്തെ നീണ്ട അവധിക്ക് അപേക്ഷിച്ചതാണ് പെട്ടെന്നുള്ള ഈ നടപടിക്ക് കാരണമായി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ഇവർ ഹെൽത്ത് സർവീസ് ഡയറക്ടർ സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കിയതായും ഔദ്യോഗിക വിശദീകരണമുണ്ട്.



