‘ആശ്വാസ് 2026’; ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു

ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നുമൊക്കെ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവർക്ക് വേണ്ടി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. ‘ആശ്വാസ് 2026 ‘ എന്ന് പേര് നൽകിയിട്ടുള്ള ഈ പദ്ധതി യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ഈ മാസം ഒന്നാം തിയതി മുതൽ ആഗസ്റ്റ് 31 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപ്പെട്ടുള്ള അനവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ലിജു പറഞ്ഞു.



