റീല്‍സ് ചിത്രീകരണം അവസാനിച്ചത് ദുരന്തത്തില്‍…22-കാരന് ദാരുണാന്ത്യം…

കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ഹാൻഡിലുകൾ തമ്മിൽ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു.

ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്‌റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്‌താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button