ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാറിനെതിരെ വധശ്രമത്തിന് കേസ്

ഭാര്യയെ ക്രൂരമായി മർദിച്ചതിൽ ബിജെപി ജില്ലാ പ്രസിഡൻറിനെതിരെ കേസ്. തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻറ് എ.ആർ ശ്രീകുമാറിനെതിരെയാണ് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസ് കേസെടുത്തത്. തന്നെ ക്രൂരമായി മർദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാർ മർദിച്ചതെന്ന് ഭാര്യ നൽകിയ പരാതിയിലുണ്ട്. വൈകിയെത്താൻ ഇതെന്താ സത്രമാണോയെന്ന് ചോദിച്ചുകൊണ്ട് ഇരുകരണത്തും വീശിയടിക്കുകയും മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിലിടിക്കുകയും ചെയ്തെന്ന് ഭാര്യ പറഞ്ഞു.ഭർത്താവിൻറെ ക്രൂരമർദനമേറ്റതിന് പിന്നാലെ ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Related Articles

Back to top button