സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്…കൂടുതൽ ആളുകൾ വരുന്നതിനാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം’….

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരുപാട് ആളുകള്‍ കയറി ഇപ്പോള്‍ വലിയ ബഹളമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആളുകള്‍ കൂടുതല്‍ വന്ന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് പലപ്പോഴുമുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസിന്റെ ഹെലികോപ്റ്റര്‍ സേവനം തുടരണമെന്ന് അഭിപ്രായമില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാനിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘വ്യാപകമായി മയക്കുമരുന്ന് വേട്ട നടത്തുന്നു. ജനങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ സഹകരിക്കണം. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരം അറിഞ്ഞാല്‍ ആര്‍ക്കും അറിയിക്കാം. ഏത് രംഗത്തെ ആളുകള്‍ ഉണ്ടെങ്കിലും അറിയിക്കാം. മുഖം നോക്കാതെ നടപടി എടുക്കും’, രമേശ് ചെന്നിത്തല പറഞ്ഞു.



