കേരളാ തീരത്തെ കപ്പൽ അപകടം… നാവികർക്ക് താൽക്കാലിക ആശ്വാസം….

: കേരളാ തീരത്ത് കടലിൽ എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ നാവികർക്ക് താൽക്കാലിക ആശ്വാസം. ഹർജി നൽകിയ ഏഴ് നാവികരിൽ മൂന്നുപേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി. രണ്ടുപേരുടെ കാര്യത്തിൽ തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. ക്യാപ്റ്റൻ, ചീഫ് എൻജീനീയർ എന്നിവരുടെ കാര്യത്തിൽ തീരുമാനമായില്ല.രാജ്യം വിട്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ കോടതി നാളെ ഉത്തരവിലൂടെ അറിയിക്കും. അന്വേഷണത്തിന് ഉത്തരവിടാൻ കാലതാമസം നേരിട്ടതിൽ തോപുംപടി കോടതിയോട്, ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണം നീണ്ടുപോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.



