‘പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ആടിനെ പട്ടിയാക്കുന്നു’….. കടുത്ത വിമർശനവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ ‘ആടിനെ പട്ടിയാക്കുന്ന’ സമീപനമാണ് സ്വീകരിക്കുന്നതെന്നും തൊടുന്യായങ്ങൾ പറഞ്ഞ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടുമില്ല, കേന്ദ്രത്തിൽ നിന്ന് ഇതിനായി ഒരു നയാപൈസ പോലും വാങ്ങിയിട്ടുമില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തിന് മേൽ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് മുൻ സർക്കാർ പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. പിഎം ശ്രീ ഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ്, പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button