സർക്കാർ നിയോഗിച്ച എസ്ഐടിക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി യൂത്ത് കോൺഗ്രസ് നേതാവ്

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിൽ എസ്ഐടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍. എസ്ഐടിയില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം ആഭിമുഖ്യമുള്ളവരാണ്. ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയെന്നും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ വ്യക്തമാക്കി. മേല്‍നോട്ട ചുമതലയുള്ള വടകര റൂറല്‍ എസ്‍പി നേരത്തെ ഈ കേസ് നേരായ രീതിയില്‍ അന്വഷിക്കാത്ത വ്യക്തിയാണ്. അന്വേഷണ സംഘത്തെ മാറ്റണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. സംഘത്തിലെ സിഐയും എസ്ഐമാരും നേരത്തെ സിപിഎം ഇംഗിതത്തിന് പ്രവര്‍ത്തിച്ചവരെന്നും യൂത്ത് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്.

Related Articles

Back to top button