സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി മോദി

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു

സലിംകുമാറിൻ്റെ സംസ്കാരം വീട്ടുവളപ്പിൽ പൂർത്തിയായി. ഔദ്യോ​ഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടത്തിയത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

Related Articles

Back to top button