
പാലാ നഗരസഭയില്‍ പൊട്ടിത്തെറി… കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതികോട്ടയം: പാലാ നഗരസഭയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതി. നഗരസഭ ഭരണപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കത്തിനൊടുവില്‍ ബിനു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടുണ്ട്. പാലാ നഗരസഭയിലെ യുഡിഎഫിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. നഗരസഭയില്‍ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യ സ്വഭാവത്തില്‍ പെരുമാറുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസിനുളളില്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കയ്യേറ്റ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട. ബിനുവിന്റെ മകളായ ദിയ ബിനു പുളിക്കക്കണ്ടമാണ് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍.



