‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു….ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി…

തിരുവനന്തപുരം: തട്ടിപ്പുവഴി ലഭിച്ച കോടികള്‍ കത്തിച്ചുകളഞ്ഞെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ആറ് കോടി രൂപ കത്തിച്ചുകളഞ്ഞുവെന്നാണ് ബോര്‍ഡിലെ ക്ലര്‍ക്ക് ആയിരുന്ന സംഗീത് വിജിലന്‍സിന് മൊഴി നല്‍കിയത്. 2012 മുതല്‍ 2016 വരെയുള്ള തട്ടിപ്പുപണമാണ് കത്തിച്ചതെന്ന് സംഗീത് പറയുന്നു.
തിരുവനന്തപുരത്ത് പോങ്ങുമൂട്ടിലെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പണം കത്തിച്ചത്. ഇതേ വീട്ടില്‍ ബാഗുകളിലായി 500ന്റേയും 1000ന്റേയും നോട്ടുകളായി 6 കോടി രൂപ സൂക്ഷിച്ചിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെ ഇത് കത്തിച്ചുകളഞ്ഞുവെന്നുമാണ് പ്രതി പറയുന്നത്.



