ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും….

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയില്‍ പുതിയ ക്യാപ്റ്റനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



