രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം… ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ.



