ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം….

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ ബദൽ ധവള പത്രത്തിനു എൽഡിഎഫ് നീക്കം. സർക്കാരിന്‍റെ ധവളപത്രം നോക്കിയായിരിക്കും തുടർ നടപടി. കണക്കുകൾ അംഗീകരിക്കാനാകുന്നത് അല്ലെങ്കിൽ ബദൽ ധവള പത്രം ഇറക്കാനാണ് തീരുമാനം. 2011 ൽ എൽഡിഫ് ബദൽ ധവള പത്രം ഇറക്കിയിരുന്നു.

മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമുണ്ടാകും. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി നാരായണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.

Related Articles

Back to top button