നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി….

പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകൻ അലൻ പുന്നൂസിനെയാണ് (20) കാണാതായത്. ജൂൺ ഒന്ന് വൈകീട്ട് മുതലാണ് കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്. സുഹൃത്തിൽ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ പറ്റാത്തതിൽ മനോവിഷമം ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

Related Articles

Back to top button