നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം‌…അന്വേഷണത്തിന് പുതിയ സംഘം…

കോഴിക്കോട് വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് DySP ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയും നേരത്തെ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് കേസും പുതിയ സംഘം അന്വേഷിക്കും. ക്രമക്കേട് നടന്ന വടകര സഹകരണ സംഘം, നിക്ഷേപർക്ക് കൊടുക്കാനുള്ളത് 3.5 കോടിരൂപ.

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം.

Related Articles

Back to top button