ഭരണമറിയാത്തവർ നഗരത്തെ നരകമാക്കി…എ.എ റഹീം

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം. റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ തിരുവനന്തപുരം നഗരസഭ പൂർണമായി പരാജയപ്പെട്ടു. മാലിന്യനീക്കം താറുമാറായതുകൊണ്ടാണ് ഇന്നലത്തെ മഴയിൽ മാലിന്യങ്ങൾ കുത്തിയൊഴുകി റോഡിൽ നിറഞ്ഞത്.തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിന് കാരണം നഗരസഭയുടെ ഗുരുതരമായ അനാസ്ഥയും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയുമാണ്.



