സഹോദരനോടൊപ്പം കുളിക്കാനിറങ്ങി…പെരിയാറിൽ 17കാരൻ മുങ്ങിമരിച്ചു…

പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടി, തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ പ്ലസ് ടു ക്ലാസിലേക്ക് പോകാനിരിക്കെയാണ് രതീഷിനെ തേടി ഈ ദാരുണമായ അപകടം എത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button