അഞ്ച് വർഷത്തേക്ക് അഞ്ച് പ്രവർത്തന അജണ്ട…ദൗത്യം പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ…..

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന പ്രവർത്തന അജണ്ട പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുക, മുഴുവൻ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ അ‍ഞ്ച് അജണ്ടകളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കഴിവുകളെ അംഗീകരിക്കുകയും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുകയും ചെയ്യുന്നൊരു കേരളമാണ് യുവാക്കൾക്ക് വേണ്ടതെന്നും ഇതാണ് തൻ്റെ കാഴ്ചപ്പാടും ദൗത്യവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Back to top button