AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍….

കൊച്ചി: താരസംഘടനയായ അമ്മയുടെ മാനേജര്‍ അതുല്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു.
തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു.




