പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു…. സംഭവം LDF ഘടക കക്ഷിയുടെ പരിപാടിയിൽ


പ്രതിപക്ഷ നേതാവ് പിണറായി ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു. എൽഡിഎഫ് ഘടക കക്ഷിയുടെ പരിപാടി വന്ദേമാതരത്തോടെയാണ് ആരംഭിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലാണ് സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. പിണറായിയും കടന്നപള്ളിയും വന്ദേമാതരം പ്ലേ ചെയ്തപ്പോൾ വേദിയിൽ സന്നിഹിതരായിരുന്നു. സാമ്പത്തിക ഫെഡറലിസം കേന്ദ്രം അംഗികരിക്കുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിൻ്റെ പരമാധികാരം അടിയറ വെയ്ക്കുന്നു എന്നും. അമേരിക്കയുടെ തിട്ടൂരം വാങ്ങാനാണ് കേന്ദ്രത്തിന് താൽപര്യമെന്നും. സ്വതന്ത്രമായി എണ്ണ വാങ്ങാൻപോലും ഇന്ത്യക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button