ജീവനക്കാരുടെ തർക്കം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു…. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായ സംഭവത്തിൽ ക്ഷേത്ര ഭരണസമിതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലുമുള്ള പോലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി രംഗത്ത്. പോലീസിന്റെ കണ്ടെത്തലുകൾ പൂർണ്ണമായി നിഷേധിച്ചുകൊണ്ട് ഭരണസമിതി സർക്കാരിന് പുതിയ റിപ്പോർട്ട് സമർപ്പിക്കും. ക്ഷേത്രത്തിലെ ജീവനക്കാർ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് പോലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമായതെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ.

സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന, ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പോലീസിനെ പൂർണ്ണമായി തള്ളിക്കൊണ്ട് രംഗത്തെത്തിയത്. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഭരണസമിതി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുന്നത്.

ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെയും വസ്തുക്കളുടെ കൈകാര്യം ചെയ്യലിനെയും കുറിച്ച് പോലീസ് നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് ഭരണസമിതിയുടെ വാദം.

Related Articles

Back to top button