കെ ടെറ്റില്‍ പുനഃപരിശോധനയില്ല…ആവശ്യം തള്ളി സുപ്രീം കോടതി….

അധ്യാപകര്‍ക്ക് കെ ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് കോടതി തള്ളിയത്. അതേസമയം പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി ഉയര്‍ത്തി.

രണ്ട് വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകര്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും സമര്‍പ്പിച്ച 45 ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്.

Related Articles

Back to top button