നിയമസഭയിലെ ചട്ടലംഘനത്തിൽ തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ഖേദം പ്രകടിപ്പിച്ച് ഡിജിപി സ്പീക്കർക്ക് വിശദീകരണം നൽകി. നടപടിക്രമങ്ങളിലെ ധാരണക്കുറവാണ് തെറ്റ് പറ്റാൻ കാരണമെന്നും ഡിജിപി വിശദീകരിച്ചിട്ടുണ്ട്. ആദ്യമായി സംഭവിച്ചതിനാൽ നടപടിയുണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് ഒപ്പം ഡിജിപി റവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചത് ചട്ടലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഡിജിപി സഭാതലത്തിൽ പ്രവേശിച്ചതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. ഡിജിപിയുടെ നടപടി ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.




