വന്ദേമാതരം പൂർണ്ണമായി അവതരിപ്പിക്കാത്തത് ബിജെപിക്ക് കനത്ത തിരിച്ചടി… സർക്കാരിന്റേത് മതനിരപേക്ഷ നിലപാടെന്ന് പി. എ. മുഹമ്മദ് റിയാസ് .

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനം ആരംഭിക്കുമ്പോൾ വന്ദേമാതരത്തിന്റെ ഈരടികൾ മാത്രം അവതരിപ്പിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായ പി. എ. മുഹമ്മദ് റിയാസ്. വന്ദേമാതരം പൂർണ്ണമായും അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള മതനിരപേക്ഷ ശക്തികളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം പൂർണ്ണമായി അവതരിപ്പിച്ചിരുന്നെങ്കിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമായിരുന്നുവെന്ന് റിയാസ് പറഞ്ഞു. ഈ നീക്കം പൂർണ്ണമായും തടയാൻ കഴിഞ്ഞത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ്. വിവാദങ്ങളിൽ വീഴാതെ കൃത്യമായ നിലപാടെടുത്ത സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തിരുത്തൽ ശക്തിയായി ഇടതുപക്ഷം എപ്പോഴും നിലകൊള്ളുമെന്നും വാർത്താസമ്മേളനത്തിൽ പി. എ. മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
