വാര്‍ത്താസമ്മേളനത്തിലെ കളിതമാശ; പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്? 

കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്‍ കളിതമാശകളുമായി ചിരിച്ചുല്ലസിച്ച പൊലീസ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. വിജയ്ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അഭിനന്ദന പ്രവാഹമുണ്ടെങ്കിലും ഇത്തരം നടപടി സ്വീകരിച്ചതായി ഔദ്യാഗിക അറിയിപ്പുണ്ടായിട്ടില്ല.

മെയ് 21 നാണ് കോയമ്പത്തൂരില്‍ പത്തുവയസുകാരി ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയും അടുത്ത ദിവസം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു

വിഷയത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് തക്കതായ നടപടി സ്വീകരിച്ചതായാണ് എക്‌സില്‍ പ്രചരിക്കുന്നത്. ഐപിഎസ് ഓഫീസര്‍മാരെ സസ്‌പെന്റു ചെയ്തതായാണ് പോസ്റ്റുകള്‍. എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്ന കമന്റുകളും പോസ്റ്റുകള്‍ക്കു താഴെ നിറയുന്നുണ്ട്.

Related Articles

Back to top button