കേരളം നിലവിൽ നേരിടുന്ന 2 പ്രശ്നങ്ങൾക്ക് ഒരേസമയം ഒരു പരിഹാരം; മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത് പങ്കുവെച്ച് അഖിൽ മാരാർ

കേരളത്തിലെ തരിശു ഭൂമിയായി കിടക്കുന്ന പാടങ്ങളിൽ കൃഷി ഇറക്കാനുള്ള ആശയവുമായി മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും തുറന്ന കത്തുമായി അഖിൽ മാരാർ. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷിഭവൻറെ മേൽനോട്ടത്തിൽ കൃഷിപ്പണികൾക്കായി അഭ്യസ്തവിദ്യരായ ഉദ്യോ​ഗാർത്ഥികളെ പിഎസ്‍സി പരീക്ഷയിലൂടെ തിരഞ്ഞെടുക്കണമെന്ന് അഖിൽ കുറിക്കുന്നു. ബിഗ് ബോസ് മുൻ വിജയിയും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്നു അഖിൽ മാരാർ.

അഖിൽ മാരാരുടെ കുറിപ്പ്
പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത്..

കേരളം നിലവിൽ നേരിടുന്ന 2 പ്രശ്നങ്ങൾക്ക് ഒരേസമയം ഒരു ചെറിയ പരിഹാര മാർഗവുമായാണ് ഞാൻ ഇതെഴുതുന്നത്..

പ്രശ്നം നമ്പർ 1: കേരളത്തിൽ കാർഷിക മേഖല വട്ട പൂജ്യം..

പ്രശ്നം നമ്പർ2: സർക്കാർ തൊഴിലിനായി മാത്രം പരിശ്രമിക്കുന്ന ഭൂരിഭാഗം ചെറുപ്പക്കാർ…

കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എത്ര ഭാഗത്ത് മനോഹരമായ കൃഷി ഇടങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്..?

അതേ സമയം ഇന്ത്യയിലെ ഒട്ടുമിക്ക മറ്റ് സംസ്ഥാനങ്ങളിൽ (തമിഴ്നാട്, ആന്ധ്രാ പഞ്ചാബ് ,ഉത്തർപ്രദേശ് ,മധ്യപ്രദേശ്,

ഹരിയാന,ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി) കൂടി യാത്ര ചെയ്യുമ്പോൾ റെയിൽവേയുടെ ഇരുവശങ്ങളിലും ഹരിത ശോഭയോടെ നിറഞ്ഞു നിൽക്കുന്ന വയലേലകൾ നമ്മളുടെ മനസ് കവരാറില്ലേ…

കേരളത്തിൽ യാത്ര ചെയ്യുമ്പോൾ നിരവധി ഭാഗങ്ങളിൽ പരന്നു കിടക്കുന്ന തരിശു നിലങ്ങൾ നമുക്കു കാണാൻ കഴിയുന്നത്..

ഇനി എന്റെ നിർദ്ദേശം പറയാം…

കേരളത്തിൽ ഉടനീളം ഉള്ള തരിശു നിലങ്ങൾ കൃത്യമായി അളന്നു തിട്ടപ്പെടുത്തി അതത് കൃഷിഭവൻ കൈ മാറുക..

കേരളത്തിലെ ചെറുപ്പക്കാരിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ഗുണമുണ്ട്..

സർക്കാർ ജോലിയാണെങ്കിൽ ജോലിയുടെ പ്രൊഫൈൽ വാല്യൂ നോക്കാതെ വർഷങ്ങളോളം കാത്തിരുന്നു PSC പരീക്ഷ എഴുതി കയറും…

ഇവരുടെ ഈ താല്പര്യമാണ് സർക്കാർ അടുത്തതായി ഉപയോഗിക്കേണ്ടത്…

തരിശു നിലങ്ങൾ കൃഷി ഭവൻ ഏറ്റെടുത്ത ശേഷം..അവിടെ കൃഷി തുടങ്ങണം..സ്വാഭാവികമായി നിങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ട് പണിചെയ്യാനും കാര്യങ്ങൾ നോക്കി നടത്താനും ആളെ കിട്ടാനില്ല എന്നതല്ലേ..

അവിടെയാണ്‌ പി എസ് സി ഇടപെടേണ്ടത്..

കൃഷി ഭവന്റെ മേൽനോട്ടത്തിൽ psc പരീക്ഷ നടത്തി കിളയ്ക്കാനും,ഞാറു നടാനും ,കള പറിക്കാനും ആളെ എടുക്കുക..വിവിധ കൃഷികൾ പരിശീലിപ്പിച്ചു യുവാക്കളെ പ്രാപ്തരാക്കുക.

വിദ്യാഭ്യാസ യോഗ്യത Msc Mphil ആണെങ്കിലും വാശിയോടെ നമ്മുടെ യുവതി യുവാക്കൾ പരീക്ഷ എഴുതും..

അഭിമാനത്തോടെ അവർ വയലിൽ ഇറങ്ങി കിളയ്ക്കും..

കാര്യങ്ങൾ നിരീക്ഷിക്കാൻ ഇത്ര ഏക്കർ വയൽ എന്ന കണക്കിൽ

VHSE അഗ്രികൾച്ചറൽ യോഗ്യത ഉള്ള കുട്ടികളെ സൂപ്പർ വൈസർ മാർ ആക്കണം..

ഓരോ കൃഷി ഭവന്റെയും മേൽനോട്ടത്തിൽ ഉള്ള ഇത്ര ഏക്കർ കൃഷി ഭൂമിയെ ഓരോ സൂപ്പർ വിഷനിൽ വിവിധ ഗ്രൂപ്പുകൾ ആക്കി ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്ന ഗ്രൂപ്പിന് ഇൻസെന്റീവ് നൽകാൻ സർക്കാർ തയ്യാറാവണം..

ശമ്പളത്തിനു പുറമെ ലഭിക്കുന്ന അധിക വരുമാനം യുവാക്കളെ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കാൻ താല്പര്യമുള്ളവർ ആക്കും..

കൃഷി ഭവനിൽ തന്നെ വിപണന കേന്ദ്രവും തുടങ്ങാം..അതിനും psc വഴി ആളെ എടുക്കാം..

ഉത്പാദനം വർധിച്ചാൽ ഉത്പാദനം കുറവുള്ള മേഖലയിലേക്ക് കയറ്റു മതി ചെയ്യാൻ ഒരു ടീമിനെ നിയോഗിക്കാം…

നിലവിൽ കൃഷി സ്ഥലങ്ങൾ ഉള്ള സ്വകാര്യ വ്യക്തികളുടെ തരിശായി കിടക്കുന്ന സ്‌ഥലങ്ങൾ സർക്കാരിന് പാട്ട വ്യെവസ്ഥയിൽ ഏറ്റെടുക്കുകയും ചെയ്യാം….

നമ്മുടെ നാട്ടിൽ വന്ന് മറിയുന്ന വിഷ പച്ചക്കറികളിൽ നിന്നും നാടിനെ മോചിപ്പിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത..ആരോഗ്യമുള്ള വരും തലമുറയെ വാർത്തെടുക്കാൻ നമുക്കു കഴിയും..

ജോലിയില്ലാതെ അലയുന്ന യുവാക്കൾക്ക് ജോലി നല്കുന്നതിനൊപ്പം നമ്മുടെ കാർഷിക മേഖലയെ ഉയർത്തി എടുക്കാം..

തരിശു നിലങ്ങളെ കൃഷി ഇടങ്ങൾ ആക്കി മാറ്റുന്നതോടെ പ്രകൃതിയോട് കൂടുതൽ അടുക്കാം..രാജ്യത്തിന് മാതൃക ആവാം..

അതിനേക്കാൾ ഉപരി സ്വയം പര്യാപ്തത നേടാം..

കാർഷിക വിപ്ലവം യുവാക്കളിലൂടെ സൃഷ്ടിക്കാം…

Related Articles

Back to top button