വീട്ടുമുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു; സമീപത്ത് നിന്ന് കത്ത് കണ്ടെടുത്തു, അന്വേഷണം

അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. പുനലൂരിലെ കോളേജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തിൽ പറയുന്നു. സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ എന്നും ഭീഷണിക്കത്തിലുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.



