കുന്നിക്കോട് ലോറിയിൽ നിന്ന് ആസിഡ് ചോർച്ച: ഭീതിയുടെ മണിക്കൂറുകൾ അകന്നു; സംയുക്ത പരിശോധന നടത്തി

കുന്നിക്കോട് ദേശീയപാതയിൽ ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടായ സംഭവത്തിൽ വിവിധ വകുപ്പുകൾ സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കലക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചോർച്ചയുടെ കൃത്യമായ കാരണവും ടാങ്കറിന്റെ സുരക്ഷാ മാനദണ്ഡങ്ങളും സംഘം വിലയിരുത്തുന്നുണ്ട്. ചവറ കെ.എം.എം.എല്ലിൽ നിന്നുള്ള വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പമുണ്ട്.



