ഇടിവിന് ശേഷം വീണ്ടും ഉയർന്ന് സ്വർണവില….

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,15,160 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,395 രൂപയായി. ഇന്നലെ 1,14,560 രൂപയായിരുന്നു പവന്‍ വില.

ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ട്രംപിന്റെ പിന്മാറ്റത്തിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഇടിയുകയും എണ്ണവില ഉയരുകയുമായിരുന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.

തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. അവസാന മൂന്ന് വ്യാപാര ദിവസത്തില്‍ സ്വര്‍ണവിലയിലുണ്ടായത് പവന് 4480 രൂപയുടെ ഇടിവായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയതോടെ കഴിഞ്ഞയാഴ്ച രാജ്യത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു വര്‍ധന.

Related Articles

Back to top button