ഇടഞ്ഞ കെ മുരളീധരന് വഴങ്ങി നേതൃത്വം, വൈദ്യുതിയല്ല, വകുപ്പിൽ മാറ്റം

വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. വി ഡി സതീശൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിന് ആരോഗ്യം നൽകാനായിരുന്നു നീക്കം. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്.



