പൊലീസിൽ വൻ അഴിച്ച് പണി…പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഡിജിപി..

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തിൽ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്. എച്ച്. ഒ സംവിധാനം ഉടച്ച് വാർത്ത് സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. പകരം പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവർഷം 3000 എഫ്ഐആർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. എന്നാൽ ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.



