ഭാരവാഹികള്‍ക്കെതിരായ ആരോപണം…ബൈലോ തിരുത്താന്‍ ‘അമ്മ’…

താര സംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ബൈലോ തിരുത്താന്‍ സംഘടന. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്കുന്ന രീതിയിലുള്ള തിരുത്തലാണ് ലസംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെ തൊഴില്‍ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെയും സംഘടനയ്ക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് പേരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന വിമര്‍ശനമാണ് സംഘടനയ്ക്കുള്ളില്‍ ഉയരുന്നത്. പ്രസിഡന്റിന് അധികാരമില്ലെന്നും വെറും സ്റ്റാമ്പ് ആണെന്ന് ബോധ്യപ്പെട്ടുവെന്നുമാണ് ഇന്നലെ ടിനി ടോം പറഞ്ഞത്. അതുല്യയ്ക്കെതിരായ നടപടി വിവാദമായതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കുകയും അവരെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ക്ഷ്യമാക്കുന്നത്. ഇതിന്റെ കരട് രേഖ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. എക്സിക്യൂട്ടിവ് കമ്മിറ്റി മുന്നോട്ടു വെക്കുന്ന കരട് രേഖ അടുത്ത ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. പുതിയ ഭരണസമിതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 21 നാണ് നടക്കുന്നത്. നിലവിലെ ഭാരവാഹികള്‍ക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ നടപടി.



