മീറ്ററിൽ നിന്ന് ഡോറിന്‍റെ ഹാൻഡിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താൻ ശ്രമം…. വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ടും മക്കളും…..

തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപമുള്ള മഞ്ചവിളാകത്ത് അസാധാരണമായൊരു കുറ്റകൃത്യം നടന്നു. രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് ഈ സംഭവം ഉണ്ടായത്. വൈദ്യുത മീറ്ററിൽ നിന്നും വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരിക്കുന്നു. വാതിൽ തുറന്ന രമ്യയുടെ മൂത്ത മകൻ അലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആരാണ് ഇത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നതിൽ വ്യക്തതയില്ല. മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് ചെയ്തതെന്ന് മനസിലായില്ല. ഇന്നലെ രാത്രി 12 മണി വരെ തയ്യൽ ജോലി ചെയ്തിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും രമ്യ പറഞ്ഞു. ഭർത്താവുമായി നാല് വർഷമായി അകന്നു കഴിയുകയാണ് രമ്യ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button